09:13pm 09 November 2026
NEWS
വീട്ടിൽ ബിരിയാണിയാണ്.. അവൻ ഓടിക്കുന്നത് റോൾസ് റോയിസാണ് മോളെ..; ദിയയുടെ ഭർത്താവ് രാത്രിയിൽ വിളിക്കുന്നെന്ന ജീവനക്കാരിയുടെ ആരോപണത്തിന് കിടിലൻ മറുപടി


12/06/2025  09:25 AM IST
nila
വീട്ടിൽ ബിരിയായാണ്, അവൻ ഓടിക്കുന്നത് റോൾസ് റോയിസാണ് മോളെ..; ദിയയുടെ ഭർത്താവ് രാത്രിയിൽ വിളിക്കുന്നെന്ന ജീവനക്കാരിയുടെ ആരോപണത്തിന് കിടിലൻ മറുപടി

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയെന്ന ആരോപണം വലിയ വിവാദമായിരിക്കുകയാണ്. കൃഷ്ണകുമാറിനും ദിയക്കുമെതിരെ ​ഗുരുതരമായ ആരോപണങ്ങളുയർത്തി ജീവനക്കാരികൾ രം​ഗത്ത് വന്നിരുന്നു. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും ജാതി അധിക്ഷേപം നടത്തിയെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് യുവതികൾ ഉയർത്തിയത്. ദിയയുടെ ഭർത്താവ് രാത്രിയിൽ വിളിച്ച് പൂവാലന്മാരെ പോലെ പെരുമാറുന്നെന്നും ഒരു ജീവനക്കാരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് ദിയ നൽകിയ മറുപടിയാണ് സൈബർ ലോകത്ത് ഇപ്പോൾ വൈറലാകുന്നത്.

ദിയയുടെ ഭർത്താവ് പൂവാലന്മാരെ പോലെ രാത്രി വിളിച്ച് സംസാരിക്കുന്നു എന്നായിരുന്നു ജീവനക്കാരി പറയുന്നത്. ഇന്നത്തെ മികച്ച കോമഡി അവാർഡ് ഈ പെൺകുട്ടിക്ക് എന്ന ക്യാപ്ഷനോടെ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന വിഡിയോയിൽ ദിയ കൃഷ്ണ കമൻറിലൂടെ മറുപടി പറയുന്നുണ്ട്. '2,3 മണിക്ക് ദിയയുടെ ഭർത്താവ് വിളിക്കുന്നു. രാത്രി എന്തു ചെയ്യുന്നു എന്നാണ് ചോദിക്കുന്നത്. പൂവാലന്മാരെ പോലെയാണ് സംസാരം' എന്നാണ് ജീവനക്കാരിയുടെ പ്രതികരണം. 

'വീട്ടിൽ ബിരിയാണി ആണ് മോളെ.. മണ്ണുവാരി തിന്നാറില്ല' എന്നാണ് ദിയ കൃഷ്ണ പോസ്റ്റിന് താഴെ കമൻറ് ചെയ്തിരിക്കുന്നത്. ഈ കമൻറിന് മാത്രം 1 ലക്ഷത്തിന് മുകളിൽ പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്. അതേ വിഡിയോ ദിയ ഇൻസ്റ്റയിൽ പങ്കുവച്ചിട്ടുണ്ട്. 'അവൻ ഓടിക്കുന്നത് റോൾസ് റോയിസാണ് മോളെ.. തള്ളി വണ്ടി നോക്കുവാണേൽ അറിയിക്കാമേ..' എന്നാണ് ദിയയുടെ കമൻറ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img